UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാര്യവട്ടം കാമ്പസില്‍ അജ്ഞാത മൃതദേഹം

ബോട്ടണിവിഭാഗത്തിനരികിലായി കണ്ടെത്തിയ മൃതദേഹത്തിന് ഒരു മാസത്തിത്തിലേറെ പഴക്കമുണ്ട്

തിരുവനന്തപുരം കാര്യവട്ടം യൂണിവേഴ്‌സിറ്റി കാമ്പസിനകത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ബോട്ടണി വിഭാഗം ബ്ലോക്കിന്റെ അരികിലായി കാടുപിടിച്ചു കിടക്കുന്ന പ്രദേശത്ത് രണ്ടു മരങ്ങളിലായി തുണികൊണ്ട് കെട്ടിയ തൊട്ടിലിനകത്തായാണ് മൃതദേഹം കണ്ടെത്തിയത്. അമ്പതു വയസിലേറെ പ്രായമുള്ള ഒരു പുരുഷന്റെതാണു മൃതദേഹം. ഒരു മാസത്തോളം പഴക്കം തോന്നിക്കുന്നുണ്ട്. പോസ്റ്റുമാര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മൃതശരീരം മാറ്റിയിട്ടുണ്ട്.

കാമ്പസിനടുത്തായി ഭിക്ഷയായിച്ചു നടന്നിരുന്ന ഒരു വൃദ്ധന്റെതാകാം മൃതദേഹം എന്നു സംശിയിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍