UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തമിഴ്‌നാട്ടില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ പളനിസാമിയെ ഗവര്‍ണര്‍ ക്ഷണിച്ചേക്കും

പാര്‍ട്ടിയുടെ 134 എംഎല്‍എമാരില്‍ 124 പേരുടെ പിന്തുണ തനിക്കുണ്ടെന്ന് പളനിസാമി അവകാശപ്പെട്ടു.

തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ നിയമസഭാ കക്ഷി നേതാവ് എടപ്പാടി പളനിസാമിയെ മന്ത്രിസഭ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചേക്കുമെന്ന് സൂചന. ഇന്നലെ പളനിസാമിയുടെ നേതൃത്വത്തിലുള്ള സംഘം ഗവര്‍ണര്‍ സിഎച്ച് വിദ്യാസാഗര്‍ റാവുവിനെ കണ്ട് മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചിരുന്നു. പാര്‍ട്ടിയുടെ 134 എംഎല്‍എമാരില്‍ 124 പേരുടെ പിന്തുണ തനിക്കുണ്ടെന്ന് പളനിസാമി അവകാശപ്പെട്ടു. ഗവര്‍ണര്‍ ജനാധിപത്യം സംരക്ഷിക്കുമെന്നാണ് കരുതുന്നതെന്ന് പളനിസാമിയുടെ സംഘത്തിലുണ്ടായിരുന്ന നേതാക്കള്‍ പറഞ്ഞു.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷത്തെ തടവിന് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികല ശിക്ഷിക്കപ്പെട്ട സാഹചര്യത്തിലാണ് പളനിസാമി നേതൃത്വത്തിലേക്ക് വരുന്നത്. കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വവും ഗവര്‍ണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍