UPDATES

ചുംബന സമരത്തില്‍ പങ്കെടുത്തതിന് ദീദി ദാമോദരന് ഐഎച്ച്ആര്‍ഡിയുടെ കാരണം കാണിക്കല്‍ നോട്ടീസ്

ചുംബന സമരത്തിനിടെ ഭര്‍ത്താവും മാതൃഭൂമി ലേഖകനുമായ പ്രേംചന്ദിനെ ചുംബിച്ചതിന് തിരക്കഥാകൃത്ത് ദീദി ദാമോദരന് കാരണം കാണിക്കല്‍ നോട്ടീസ്. കോഴിക്കോട്ട് നടന്ന ചുംബന സമരത്തില്‍ പങ്കെടുത്തതിന് ഐഎച്ച്ആര്‍ഡിയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. കോഴിക്കോട് ഐഎച്ച്ആര്‍ഡിയില്‍ അധ്യാപികയാണ് ദീദി ദാമോദരന്‍.

സമരത്തിനിടെ ഇരുവരെയും ഹനുമാന്‍സേന ഉള്‍പ്പെടുയുള്ള സാമൂഹിക വിരുദ്ധര്‍ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ചുംബന സമരക്കാര്‍ക്കെതിരെ പൊലീസ് ലാത്തിവീശിയതറിഞ്ഞ് ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ മിഠായിത്തെരുവിലെ എസ് കെ പ്രതിമയ്ക്കരികില്‍ എത്തിയ ദീദിയും ഭര്‍ത്താവ് പ്രേംചന്ദും ആലിംഗനം ചെയ്തത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൊതുസ്ഥലത്ത് ഇത്തരത്തില്‍ പെരുമാറിയത് സര്‍വീസ് ചട്ടലംഘനമാണെന്നാണ് നോട്ടീസില്‍ പറയുന്നത്. കോഴിക്കോട്ടുനിന്ന് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും റിപ്പോര്‍ട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍