UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മെഴുകുതിരി പ്രകടനം കൊണ്ട് കാര്യമില്ല; സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ ശക്തമായ നിയമം വേണം: മോഹന്‍ലാല്‍

നടിയുടെ വാഹനത്തില്‍ അതിക്രമിച്ച് കയറി ശാരീരികമായി ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധവുമായി മോഹന്‍ലാല്‍. ഇത്തരക്കാരെ മനുഷ്യരായി കാണാനാവില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നിയമം ആവശ്യമുണ്ടെന്ന് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു.

നമ്മള്‍ വെറുതെ മെഴുക് തിരി പ്രകടനം നടത്തിയത് കൊണ്ട് മാത്രം കാര്യമില്ല. ഇത്തരം കൃത്യങ്ങള്‍ ആവര്‍ത്തിക്കാന്‍ ധൈര്യപ്പെടാത്ത തരത്തിലുള്ള ശിക്ഷകള്‍ വേണം. ഇരയാക്കപ്പെട്ട യുവതിയോടൊപ്പമാണ് എന്റെ ഹൃദയം. അവര്‍ക്ക് ഒട്ടും വൈകാതെ നീതി ലഭ്യമാകട്ടെ എന്ന് പ്രത്യാശിക്കുന്നതായും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മോഹന്‍ലാലിന്‍റെ ഫേസ്ബുക് പോസ്റ്റ്‌:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍