UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേസുകളില്‍ അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നു: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വിഎസ്

പാമോലിന്‍, ടൈറ്റാനിയം അടക്കമുള്ള കേസുകള്‍ തീര്‍പ്പാകാതെ നീളുകയാണെന്ന്‍ വിഎസ് കുറ്റപ്പെടുത്തി.

സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. വിജിലന്‍സിന്റേതടക്കമുള്ള കേസ് അന്വേഷണങ്ങള്‍ ഇഴഞ്ഞുനീങ്ങുകയാണെന്ന് വി എസ് അഭിപ്രായപ്പെട്ടു. പാമോലിന്‍, ടൈറ്റാനിയം അടക്കമുള്ള കേസുകള്‍ തീര്‍പ്പാകാതെ നീളുകയാണെന്നും വിഎസ് കുറ്റപ്പെടുത്തി.

അഴിമതിക്ക് എതിരായ പ്രസംഗം അധികാരത്തില്‍ എത്തുമ്പോള്‍ കാണുന്നില്ല. ഒരുപക്ഷേ സാങ്കേതിക കാരണങ്ങള്‍ കൊണ്ടാകാം ഇതെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പക്ഷേ സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടക്കുന്നില്ലെന്ന് വി എസ് പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍