UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിങ്ങള്‍ക്ക് എന്‍റെ കൂട്ടുകാരിയെ അറിയില്ല: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൂര്‍ണിമ ഇന്ദ്രജിത്

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വേദനയും രോഷവും പ്രകടിപ്പിച്ചിരുന്ന തന്‌റെ അടുത്ത് സുഹൃത്ത് കൂടിയായ, ഇരയായ യുവതിയെ കുറിച്ച് വൈകാരികമായ പോസ്റ്റാണ് പൂര്‍ണിമ ഫേസ്ബുക്കില്‍ ഇട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തിനും ശാരീരിക പീഡനത്തിനും ഇരയായ നടിക്ക് പിന്തുണയുമായി പ്രമുഖ നടിയും ടിവി അവതാരകയുമായ പൂര്‍ണിമ ഇന്ദ്രജിത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വേദനയും രോഷവും പ്രകടിപ്പിച്ചിരുന്ന തന്‌റെ അടുത്ത് സുഹൃത്ത് കൂടിയായ, ഇരയായ യുവതിയെ കുറിച്ച് വൈകാരികമായ പോസ്റ്റാണ് പൂര്‍ണിമ ഫേസ്ബുക്കില്‍ ഇട്ടിരിക്കുന്നത്.

പൂര്‍ണിമ ഇന്ദ്രജിത്തിന്റെ ഫേസ്ബുക് പോസ്റ്റ്:

നിങ്ങള്‍ക്കറിയാത്ത ഒരു ഭാവനയുമുണ്ട്..കൂട്ടരേ..

അരുണ ഷോന്‍ബാഗിനെയും,സൗമ്യയെയും,
ജിഷയെയും കുറിച്ചുള്ള ചര്‍ച്ചക്കിടയില്‍, ദേഷ്യവും വിഷമവും അടക്കാനാവാതെ ഞങ്ങളുടെ മുമ്പില്‍ പൊട്ടിത്തെറിച്ച ഭാവന…

അവരുടെ നിസ്സഹായാവസ്ഥയില്‍ വിഷമിച്ചും, വ്യവസ്ഥിതികളെ ചീത്തവിളിച്ചും,നാളെ ഇത് എനിക്കോ,നിനക്കോ സംഭവിക്കാമെന്നും പറഞ്ഞ ഭാവന..

നിങ്ങള്‍ മനസ്സില്‍ കണ്ട ഭാവനയൊക്കെ തെറ്റിപ്പോകും കൂട്ടരേ..ശക്തയാണവള്‍..
എന്റെ ഭാവന..!!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍