UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പള്‍സര്‍ സുനിയെ കോടതിയില്‍ നിന്നു ബലം പ്രയോഗിച്ചു പൊലീസ് അറസ്റ്റ് ചെയ്തു

എറണാകുളം എസിജെഎം കോടതിയിലാണ് സുനി കീഴടങ്ങാന്‍ എത്തിയത്

നടിയെ ആക്രമിച്ച സംഭവത്തില്‍ പൊലീസ് തിരയുകയായിരുന്ന മുഖ്യപ്രതി പള്‍സര്‍ സുനിയെ കോടതിയില്‍ കീഴടങ്ങാന്‍ സമ്മതിക്കാതെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എറണാകുളം എസിജെഎം കോടതിയിലാണ് സുനി കീഴടങ്ങാന്‍ എത്തിയത്. വിജീഷിനെയും അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ എല്ലാ പ്രതികളും അറസ്റ്റ് ചെയ്യപ്പെട്ടു. കീഴടങ്ങാന്‍ സമ്മതിക്കാതെ ബലം പ്രയോഗിച്ച് സുനിയെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ആറ് ദിവസമായി അന്വേഷിച്ച് വരുകയായിരുന്നെങ്കിലും സുനിയെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. സംഭവം നടന്നതിന്‍റെ പിറ്റേ ദിവസം തന്നെ സുനിയാണ് പ്രധാന പ്രതിയെന്ന് ആക്രമണത്തിന് ഇരയായ നടിയുടെ മൊഴിയില്‍ നിന്ന് വ്യക്തമായിരുന്നു. നേരത്തെ പൊലീസ് പിടിയില്‍ നിന്ന് തലനാരിഴയ്ക്കാണ് സുനി രക്ഷപ്പെട്ടതെന്നുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍