UPDATES

വായിച്ചോ‌

സ്മാര്‍ട്ട്ഫോണ്‍ അടിമകളെ രക്ഷിക്കാന്‍ റോഡില്‍ ട്രാഫിക് ലൈറ്റ് സ്ഥാപിച്ച് നെതര്‍ലാന്‍ഡ്സ്

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിനോട് അമിതാസക്തിയുള്ളവരെ ഉദ്ദേശിച്ച തീര്‍ത്തും വിചിത്രമായ കരുതല്‍ നടപടിയാണ് നെതര്‍ലാന്റ്‌സിലെ ബോഡ്ഗ്രാവന്‍ നഗരം സ്വീകരിച്ചിരിക്കുന്നത്.

ഇനി റോഡിലും ചുവപ്പും പച്ചയും മഞ്ഞയുമെല്ലാം തെളിയും. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിനോട് അമിതാസക്തിയുള്ളവരെ ഉദ്ദേശിച്ച തീര്‍ത്തും വിചിത്രമായ കരുതല്‍ നടപടിയാണ് നെതര്‍ലാന്റ്‌സിലെ ബോഡ്ഗ്രാവന്‍ നഗരം സ്വീകരിച്ചിരിക്കുന്നത്. ഫോണില്‍ നോക്കി റോഡിലൂടെ നടന്ന അപകടം വിളിച്ചുവരുത്തുന്നത് തടയാനായി റോഡിലും ട്രാഫിക് ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുകയാണ് ഇവിടെ.

എച്ച്‌ഐജി ട്രാഫിക് സിസ്റ്റം എന്ന കമ്പനിയാണ് ഇത്തരം ലൈറ്റുകള്‍ സ്ഥാപിച്ചത്. അതേസമയം റോഡ് മുറിച്ചുകടക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പരിപാടികളെ അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞുള്ള വിമര്‍ശനങ്ങളും ധാരാളമായി ഇതിനെതിരെ വരുന്നുണ്ട്.

വായനയ്ക്ക്: https://goo.gl/sJRwfm

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍