UPDATES

വിഎം സുധീരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജി വച്ചു

തന്റെ വ്യക്തിപരമായ അസൗകര്യങ്ങള്‍ പാര്‍ട്ടിയെ ബാധിക്കുന്നതായുള്ള വിലയിരുത്തലിലാണ് രാജി വയ്ക്കാന്‍ തീരുമാനിച്ചതെന്നാണ് സുധീരന്റെ വിശദീകരണം.

വിഎം സുധീരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജി വച്ചു. ആരോഗ്യപരമായി കാരണങ്ങളാലാണ് രാജിയെന്നാണ് സുധീരന്റെ വിശദീകരണം. തന്റെ വ്യക്തിപരമായ അസൗകര്യങ്ങള്‍ പാര്‍ട്ടിയെ ബാധിക്കുന്നതായുള്ള വിലയിരുത്തലിലാണ് രാജി വയ്ക്കാന്‍ തീരുമാനിച്ചതെന്നാണ് സുധീരന്റെ വിശദീകരണം. ഗ്രൂപ്പ് പ്രശ്‌നങ്ങളല്ല രാജിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

പ്രവർത്തകരോട് സുധീരന്‍ നന്ദി പറഞ്ഞു. ഇന്ന് തന്നെ സുധീരന്‍ ഹൈക്കമാന്‍ഡിന് രാജി നല്‍കും. അതേസമയം പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി ഡല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷം മാത്രമേ ഇത് സംബന്ധിച്ച് ഹൈക്കമാന്‍ഡ്‌ തീരുമാനമെടുക്കൂ എന്നാണ് വിവരം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍