UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗോവ മുഖ്യമന്ത്രിയ്ക്ക് തോല്‍വി

മന്ദ്രേം മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ രഘുനാഥ് സോപ്‌തെയോട് തോല്‍വി

നിയമസഭ തെരഞ്ഞെടുപ്പില്‍ ഗോവ മുഖ്യമന്ത്രി ലക്ഷ്മീ കാന്ത് പര്‍സേക്കര്‍ക്ക് തോല്‍വി. ബിജെപി ഭരിക്കുന്ന ഗോവയില്‍ ഭരണവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരിക്കുന്നത്. നിലവിലെ കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ സ്ഥാനമൊഴിഞ്ഞപ്പോഴാണ് പര്‍സേക്കര്‍ ചുമതലയേറ്റത്.

പര്‍സേക്കറിനെതിരെ വിവിധ തലങ്ങളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു. പരീക്കറിനെ മുന്‍ നിര്‍ത്തി ഗോവയില്‍ അധികാരം നിലനിര്‍ത്താനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്കാണ് തിരിച്ചടിയേറ്റത്. മന്ദ്രേം മണ്ഡലത്തില്‍ മത്സരിക്കുന്ന പര്‍സേക്കര്‍ കോണ്‍ഗ്രസിന്റെ ദയാനന്ദ് രഘുനാഥ് സോപ്‌തെയോടാണ് തോല്‍വി നേരിട്ടത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍