UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലപ്പുറം താനൂരില്‍ സിപിഎം – ലീഗ് സംഘര്‍ഷം: വീടുകള്‍ക്ക് നേരെ ബോംബേറ്

ചാപ്പപ്പടി കോര്‍മ്മന്‍ കടപ്പുറത്ത് വീടുകള്‍ക്ക് നേരെ പെട്രോള്‍ ബോംബ് ആക്രമണമുണ്ടായി. പ്രദേശത്തെ വീടുകള്‍ക്ക് തീ പിടിച്ചു.

മലപ്പുറം താനൂര്‍ ചാപ്പപടിയില്‍ സിപിഎമ്മും ലീഗും തമ്മില്‍ രൂക്ഷമായ സംഘര്‍ഷം. ചാപ്പപ്പടി കോര്‍മ്മന്‍ കടപ്പുറത്ത് വീടുകള്‍ക്ക് നേരെ പെട്രോള്‍ ബോംബ് ആക്രമണമുണ്ടായി. പ്രദേശത്തെ വീടുകള്‍ക്ക് തീ പിടിച്ചു. പൊലീസ് മൂന്ന് റൗണ്ട് ആകാശത്തേയ്ക്ക് വെടിവച്ചു. പൊലീസിന് നേരെ കല്ലേറുണ്ടായി. സിഐ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസ് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സിപിഎം – ലീഗ് സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് അക്രമം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍