UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തലശേരിയില്‍ ചുവപ്പു ഷര്‍ട്ടിട്ട് ക്ഷേത്രദര്‍ശനം നടത്തിയ യുവാക്കളെ ആര്‍എസ്എസുകാര്‍ മര്‍ദിച്ചു

സംഘത്തിലുണ്ടായ ഒന്നരവയസുകാരിക്കും പരിക്കുണ്ട്

തലശേരി ജഗന്നാഥ ക്ഷേത്രത്തില്‍ ചുവപ്പു ഷര്‍ട്ടിട്ട് ക്ഷേത്രദര്‍ശനം നടത്തിയ യുവാക്കളെ ആര്‍എസ്എസുകാര്‍ മര്‍ദിച്ചു.  സംഘത്തിലുണ്ടായ ഒന്നരവയസുകാരിക്കും പരിക്കുണ്ട്. കതിരൂര്‍ പൂള ബസാറിലെ ജിവിന്‍ (22), അതുല്‍ (18), അഭിലാഷ് (18), വൈശാഖ് (20), നിഖില്‍ (24), ഷിബിന്‍ (22), ഒന്നരവയസുള്ള ദക്ഷ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുവപ്പു ഷര്‍ട്ടിട്ട് ക്ഷേത്രത്തില്‍ കയറാന്‍ അനുവദിക്കില്ല എന്നു പറഞ്ഞ് ആയുധങ്ങളുമായെത്തിയ സംഘം വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു. പൊലീസ് ലാത്തിവീശിയാണ് അക്രമികളെ അകറ്റിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍