ബസില്‍ കയറി ഡ്രൈവറെ മര്‍ദ്ദിച്ച ഇയാള്‍ പിന്നീട് പെണ്‍കുട്ടികള്‍ക്ക് നേരെ തിരിയുകയായിരുന്നു.
കോഴിക്കോട് ലേഡീസ് ഹോസ്റ്റലിനു മുന്നില്‍ നിര്‍ത്തിയിട്ട കോളേജ് ബസില്‍ അതിക്രമിച്ചു കയറി വിദ്യാര്‍ഥിനിയെ മര്‍ദ്ദിച്ചു. രാമനാട്ടുകരയിലെ ഭവൻസ് പൾസാർ ലോ കോളേജിന്റെ ലേഡീസ് ഹോസ്റ്റലിന്റെ മുൻപിൽ നിർത്തിയിട്ട ബസ്സിൽ അതിക്രമിച്ച് കയറിയ ആളാണ് വിദ്യാർത്ഥിനിയെ ആക്രമിച്ചത്. പെണ്‍കുട്ടി ചിത്രീകരിച്ച വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലായിരിക്കുകയാണ്.
ബസില്‍ കയറി ഡ്രൈവറെ മര്‍ദ്ദിച്ച ഇയാള്‍ പിന്നീട് പെണ്‍കുട്ടികള്‍ക്ക് നേരെ തിരിയുകയായിരുന്നു. അശ്ലീലവും തെറിവിളിയും കേട്ട് ആദ്യം പകച്ചു പോയ വിദ്യാര്‍ഥിനികള്‍ പിന്നീട് ഇയാളുടെ പരാക്രമം മൊബൈലില്‍ ചിത്രീകരിച്ചു. ഇതോടെ ഇയാള്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സ തേടി. കോളേജ് അധികൃതര്‍ പിന്നീട് പോലീസില്‍ പരാതി നല്കി. താന്‍ ഈശ്വരനാണെന്നും ഈ കോളേജും ലോകവുമെല്ലാം നന്നാക്കുമെന്നൊക്കെ ഇയാള്‍ വിളിച്ചു പറയുന്നത് ചാണകം കൊണ്ട് കൈ കഴുകണം, ചാണകവും മൂത്രവുമൊക്കെ കുടിക്കണമെന്നും ഇയാള്‍ വിദ്യാര്‍ഥിനികളെ ഉപദേശിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം.