UPDATES

കിരണ്‍ ബേദി പിന്നില്‍

ഡല്‍ഹി തിരഞ്ഞെപ്പില്‍ ബിജെപിയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് കനത്ത തിരിച്ചടി. കൃഷ്ണ നഗര്‍ മണ്ഡലത്തില്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദി മുന്നൂറിനു മുകളില്‍ വോട്ടുകള്‍ക്ക് പിന്നില്‍. പരമ്പരാഗതമായി ബിജെപിയുടെ കോട്ടയായ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് മുന്നിട്ടു നില്‍ക്കുന്നത്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ അജയ് മാക്കാനും പിന്നിലാണ്. സദര്‍ ബസാര്‍ മണ്ഡലത്തില്‍ ഏഴായിരത്തിലധികം വോട്ടുകള്‍ക്കാണ് ഇപ്പോള്‍ മക്കാന്‍ പിന്നിട്ടു നില്‍ക്കുന്നത്. ഇവിടെ ആം ആദ്മി പാര്‍ട്ടിയുടെ സോം ദത്ത്  ആണ് ലീഡ് ചെയ്യുന്നത്. കേന്ദ്രമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ നാല് തവണ തുടര്‍ച്ചയായി വിജയിച്ച മണ്ഡലമാണിത് കൃഷ്ണനഗര്‍.  കടുത്ത കോണ്‍ഗ്രസ് തരംഗത്തില്‍ പോലും ബിജെപിയോടൊപ്പം നിന്ന മണ്ഡലത്തില്‍ ഏറ്റ തിരിച്ചടി ബിജെപി നേതാക്കളെ ഏറെ ചിന്തിപ്പിക്കും. 

ബിജെപിയുടെ ലീഡ് 17 മണ്ഡലങ്ങളിലേക്ക് ചുരുങ്ങിയിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍