21ന് നടന്ന പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷയില്‍ 43 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് മോഡല്‍ പരീക്ഷ ചോദ്യപേപ്പറില്‍ നിന്നും ആവര്‍ത്തിച്ചിരിക്കുന്നത്.
എസ്എസ്എല്‍സി പരീക്ഷയ്ക്ക് പിന്നാലെ പ്ലസ് വണ്‍ പരീക്ഷാ പേപ്പറിലും വിവാദം. മോഡല്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ അതേപടി ആവര്‍ത്തിച്ചു വന്നതാണ് പ്ലസ് വണ്‍ പരീക്ഷയില്‍ വിവാദമായിരിക്കുന്നത്. 21ന് നടന്ന പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷയില്‍ 43 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് മോഡല്‍ പരീക്ഷ ചോദ്യപേപ്പറില്‍ നിന്നും ആവര്‍ത്തിച്ചിരിക്കുന്നത്.
മോഡല്‍ പരീക്ഷയിലെ ഇത്രയേറെ ചോദ്യങ്ങള്‍ പൊതുപരീക്ഷയില്‍ ആവര്‍ത്തിക്കുക പതിവില്ല. സിപിഎം അനുകൂല അദ്ധ്യാപക സംഘടനയായ കെഎസ്ടിഎയാണ് മോഡല്‍ പരീക്ഷ ചോദ്യപേപ്പര്‍ തയാറാക്കിയത്. സ്വകാര്യ സ്ഥാപനം നടത്തിയ മോഡല്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു എന്നതായിരുന്നു എസ്എസ്എല്‍സി കണക്ക് പരീക്ഷയില്‍ വിവാദമുണ്ടാക്കിയത്. ഇതേ തുടര്‍ന്ന് ഈ മാസം 20ന് നടന്ന കണക്ക് പരീക്ഷ 30ലേയ്ക്ക് മാറ്റിയിരുന്നു.