UPDATES

കായികം

ലോകകപ്പ് ക്രിക്കറ്റ്; ന്യൂസിലാന്‍ഡിന് രണ്ടാം ജയം

അഴിമുഖം പ്രതിനിധി

ലോകകപ്പ് ക്രിക്കറ്റില്‍ സ്‌കോട്ട്‌ലണ്ടിനെതിരെ ന്യൂസിലാന്‍ഡിന്  മൂന്ന് വിക്കറ്റ് വിജയം. ന്യൂസിലാന്‍ഡിന്റെ  തുടര്‍ച്ചയായ രണ്ടാം ജയമാണിത്. 143 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ന്യുസിലണ്ട് 24.5 ഓവറില്‍ ഏഴ് വിക്കറ്റിന് ലക്ഷ്യം കണ്ടു. ന്യൂസിലാന്‍ഡിന് വേണ്ടി കാനെ വില്യംസണ്‍ 38ഉം ഗ്രാന്റ് ഇല്ല്യയട്ട് 26 റണ്‍സും നേടി. 

നേരത്തെ ബാറ്റ് ചെയ്ത സ്‌കോട്ട്‌ലണ്ട് 36.2 ഓവറില്‍ 142 റണ്‍സിന് എല്ലാവരും പുറത്തായി. അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍ പൂജ്യത്തിനാണ് പുറത്തായത്. 56 റണ്‍സെടുത്ത ബാറ്റ് മാച്ചനും 50 റണ്‍സെടുത്ത റിച്ചി ബെറിംഗ്ടണും മാത്രമാണ് സ്‌കോട്ട്‌ലണ്ട് നിരയെ അലപമെങ്കിലും പിടിച്ചുനിര്‍ത്തിയത്. നേരത്തെ ടോസ് നേടിയ ന്യൂസിലന്‍ഡ്  സ്‌കോട്ട്‌ലണ്ടിനെ ബാറ്റിംഗിനയക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍