UPDATES

പുകവലി തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരന്റെ കൈ തല്ലിയൊടിച്ചു

അഴിമുഖം പ്രതിനിധി

പുകവലി തടഞ്ഞതിന് സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്തു. കോഴിക്കോട് രാമനാട്ട്കരയിലെ എല്‍ഐസി ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരനായ കക്കോട് സ്വദേശി എ. സുന്ദരത്തിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തെ തുടര്‍ന്ന് സുന്ദരത്തിനെ ഫറൂഖിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇന്നലെ രാത്രി കാറില്‍ വന്നിറങ്ങിയ അഞ്ചംഗസംഘത്തില്‍ പെട്ട ഒരാള്‍ എല്‍ഐസി ഓഫീസിലേക്കുള്ള പടിയിലിരുന്ന് പുകവലിക്കുകയായിരുന്നു.ഇത് ചോദ്യം ചെയ്തപ്പോള്‍ സുന്ദരത്തിനെ എല്ലാവരുംകൂടി മര്‍ദ്ദിക്കുകയായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍