UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഗതാഗതം, ജലഗതാഗതം എന്നീ വകുപ്പുകളാണ് തോമസ് ചാണ്ടി കൈകാര്യം ചെയ്യുന്നത്

എന്‍സിപി നേതാവ് തോമസ് ചാണ്ടി മന്ത്രിസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ന് വൈകിട്ട് നാല് മണിയോടെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.

ഗതാഗതം, ജലഗതാഗതം എന്നീ വകുപ്പുകളാണ് തോമസ് ചാണ്ടി കൈകാര്യം ചെയ്യുന്നത്. ഫോണ്‍കോള്‍ വിവാദത്തെ തുടര്‍ന്ന് മന്ത്രിയായിരുന്ന എകെ ശശീന്ദ്രന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് എന്‍സിപിയ്ക്ക് ആകെയുള്ള രണ്ട് എംഎല്‍എമാരില്‍ രണ്ടാമനായ തോമസ് ചാണ്ടി മന്ത്രിയായത്. സത്യപ്രതിജ്ഞ ചടങ്ങില്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുത്തു. അതേസമയം പ്രതിപക്ഷത്ത് നിന്നും കോണ്‍ഗ്രസ് അംഗങ്ങളാരും ചടങ്ങില്‍ പങ്കെടുത്തില്ല. എന്‍സിപി നേതാക്കളും തോമസ് ചാണ്ടിയുടെ കുട്ടനാട്ടില്‍ നിന്നുള്ള ജനങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

കേരള സംസ്ഥാനം രൂപീകൃതമായതിന് ശേഷം ആദ്യമായാണ് കുട്ടനാട്ടില്‍ നിന്നും ഒരു മന്ത്രിയുണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ തന്നെ എല്‍ഡിഎഫ് ജയിച്ചാല്‍ താനായിരിക്കും എന്‍സിപിയുടെ മന്ത്രിയെന്നും ജലവകുപ്പായിരിക്കും താന്‍ കൈകാര്യം ചെയ്യുകയെന്നും തോമസ് ചാണ്ടി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ താല്‍പര്യക്കുറവ് മൂലം തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം ലഭിച്ചില്ല.

നാട്ടിലും വിദേശത്തും നിരവധി ബിസിനസുകളുള്ളതിനാലാണ് തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനത്തെ ചൊല്ലി എല്‍ഡിഎഫില്‍ എതിര്‍പ്പുയര്‍ന്നത്. അല്‍പ്പസമയത്തിനകം ഗവര്‍ണര്‍ സംഘടിപ്പിക്കുന്ന ചായസല്‍ക്കാരത്തിന് ശേഷം തോമസ് ചാണ്ടി സെക്രട്ടേറിയറ്റിലെത്തി ഗതാഗത മന്ത്രിയുടെ ഓഫീസില്‍ ചുമതലയേല്‍ക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍