UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപിക്ക് ബീഫ് ഒരു സമുദായത്തിനെതിരായ ആയുധം മാത്രം…ആര്‍ക്കെങ്കിലും ഇനി സംശയമുണ്ടോ എന്ന് യെച്ചൂരി

മലപ്പുറം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍മാര്‍ക്ക് ബിജെപി നല്‍കിയ ബീഫ് വാഗ്ദാനം ചൂണ്ടിക്കാട്ടിയാണ് യെച്ചൂരി ഇത് പറഞ്ഞത്.

ബിജെപിക്ക് ബീഫ് മതവിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്‌നം പോലുമല്ലെന്നും അത് ഒരു സമുദായത്തിനെതിരെ ഉപയോഗിക്കാനുള്ള രാഷ്ട്രീയ ആയുധം മാത്രമാണെന്നും വ്യക്തമായതായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മലപ്പുറം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍മാര്‍ക്ക് ബിജെപി നല്‍കിയ ബീഫ് വാഗ്ദാനം ചൂണ്ടിക്കാട്ടിയാണ് യെച്ചൂരി ഇത് പറഞ്ഞത്. ഇക്കാര്യത്തില്‍ ഇനി ആര്‍ക്കെങ്കിലും സംശയമുണ്ടോ എന്നും യെച്ചൂരി ചോദിക്കുന്നു. മലപ്പുറത്തെ ബിജെപി സ്ഥാനാര്‍ത്ഥി ശ്രീപ്രകാശ് ഹലാലായ ബിഫ് ഇറച്ചി വോട്ടര്‍മാര്‍ക്ക് വാഗ്ദാനം ചെയ്ത വാര്‍ത്തയടക്കമാണ് യെച്ചൂരിയുടെ ട്വീറ്റ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍