റിയല്‍ എസ്റ്റേറ്റ് മാഫിയകളെ സംരക്ഷിക്കുന്നതിലും പ്രതിഷേധിച്ച് സിപിഎമില്‍ നിന്നും സിഐടി-യുവില്‍ നിന്നും വിടുന്നുവെന്നാണ് ഗോമതി പറയുന്നത്
മൂന്നാറിലെ പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി ജീവ സിപിഎമില്‍ നിന്നും സിഐടി-യുവില്‍ നിന്നും വിടുന്നു. മൂന്നാറിലെ പാര്‍ട്ടിയിലെ തൊഴിലാളി വിരുദ്ധ നിലപാടിലും കയ്യേറ്റക്കാരെയും റിയല്‍ എസ്റ്റേറ്റ് മാഫിയകളെയും സംരക്ഷിക്കുന്നതിലും പ്രതിഷേധിച്ച് സിപിഎമില്‍ നിന്നും സിഐടി-യുവില്‍ നിന്നും വിടുന്നുവെന്നാണ് ഗോമതിയുടെ ഫെയ്സ്ബുക്ക് പേജില്‍ ടാഗ് ചെയ്ത പോസ്റ്റുകള്‍ പറയുന്നത്.
Gomathi G Gomathi
തോട്ടം തൊഴിലാളികളായ ദളിത്/ ആദിവാസി ഇതര പിന്നോക്കജനങ്ങള്ക്ക് കൃഷി ഭൂമി, പാര്‍പ്പിടം, തൊഴില്‍, വിദ്യാഭ്യാസം, കൂലി, ബോണസ് എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രക്ഷോഭം ആരംഭിക്കുമെന്നും ഫെയ്സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.