UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിഷു കൈനീട്ടം ഡിജിറ്റല്‍ ആക്ക്: കേരളത്തില്‍ നിന്നുള്ള എംപിമാരോട് കേന്ദ്രധനമന്ത്രി

കൈനീട്ടമായത് കൊണ്ട് ഡിജിറ്റലാക്കാന്‍ ബുദ്ധിമുട്ടാണെന്ന് എംപിമാര്‍

സംസ്ഥാനത്തെ നോട്ട് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പരിഹാരം ആവശ്യപ്പെട്ട് തന്നെ കാണാനെത്തിയ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പരിഹാസം. വിഷു ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ മുന്‍നിര്‍ത്തിയാണ് എംപിമാര്‍ മന്ത്രിയെ കാണാനെത്തിയത്. കൈനീട്ടം ഡിജിറ്റല്‍ ആക്കിയാലോ എന്നായിരുന്നു ഇതിന് പരിഹാസ രൂപത്തില്‍ മന്ത്രിയുടെ മറുപടി.

കൈനീട്ടമായത് കൊണ്ട് ഡിജിറ്റലാക്കാന്‍ ബുദ്ധിമുട്ടാണെന്ന് എംപിമാര്‍ മറുപടിയും നല്‍കി. കൂടാതെ സംസ്ഥാനത്തെ നോട്ട് പ്രതിസന്ധിയെക്കുറിച്ച് കൂടുതല്‍ വിശദമാക്കിയപ്പോള്‍ പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാമെന്ന് ധനമന്ത്രി ഉറപ്പ് നല്‍കുകയും ചെയ്തു. അവധിക്കാലത്തോടൊപ്പം വിഷു, ഈസ്റ്റര്‍, ആരാധനാലയങ്ങളിലെ പ്രത്യേക ദിവസങ്ങള്‍ എന്നിവയാണ് ഈ രണ്ട് മാസങ്ങളിലെ കേരളത്തിലെ പ്രത്യേകത. എന്നാല്‍ ഈമാസം ആദ്യം മുതല്‍ സംസ്ഥാനത്തെ ഒട്ടുമിക്ക ബാങ്കുകളിലും പണമില്ലാത്തതിനാല്‍ നോട്ട് ക്ഷാമം രൂക്ഷമാണ്.

അമ്പതിനായിരം രൂപ ആവശ്യപ്പെടുന്നിടത്ത് പല ബാങ്കുകളും പതിനായിരം മാത്രമാണ് നല്‍കുന്നത്. മിക്കജില്ലകളിലെയും ഭൂരിഭാഗം എടിഎമ്മുകളും അടഞ്ഞുകിടക്കുകയാണ്. എസ്ബിഐയോട് ഇന്നലെ സര്‍ക്കാര്‍ ആവശ്യപ്പെട്ടത് 174 കോടിയാണ് എന്നാല്‍ 51 കോടി രൂപമാത്രമാണ് അനുവദിച്ചത്. പ്രതിദിനം 60-70 കോടി രൂപയുടെ കുറവാണ് ട്രഷറികളിലുള്ളത്. നോട്ട് ക്ഷാമം ശമ്പള വിതരണത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍