UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭാര്യയുമൊത്തുള്ള ലൈംഗിക ബന്ധം തത്സമയ സംപ്രേഷണം ചെയ്ത ടെക്കി അറസ്റ്റില്‍

പിടിയിലായവരില്‍ തൃശൂര്‍ സ്വദേശിയും

പെട്ടെന്ന് പണം സമ്പാദിക്കാന്‍ ഭാര്യയുമൊത്തുള്ള ലൈംഗിക ബന്ധം അശ്ലീല സൈറ്റില്‍ തത്സമയ സംപ്രേഷണം ചെയ്ത ടെക്കി അറസ്റ്റില്‍. ഇയാളുടെ ഭാര്യയുടെ പരാതിയില്‍ ഹൈദ്രാബാദ് സൈബര്‍ സെല്‍ ആണ് 33കാരനെ അറസ്റ്റ് ചെയ്തത്. ഭാര്യ അറിയാതെ മുറിയിലെ വെബ്കാമറ ഓണ്‍ ചെയ്ത് വച്ചായിരുന്നു ചിത്രീകരണം.

അതേസമയം ഇയാളുടെ ഭാര്യയുടെ അഭ്യര്‍ത്ഥന പ്രകാരം പ്രതിയുടെയോ ഇരയുടെയോ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്ന് ഹൈദ്രാബാദ് അസിസ്റ്റന്റ് കമ്മിഷണര്‍ എസ് ജയറാം ഹിന്ദുസ്ഥാന്‍ ടൈംസിനെ അറിയിച്ചു. 2016 നവംബറിലാണ് സൈബര്‍ ക്രൈം പോലീസ് കേസെടുത്തത്. താനും ഭര്‍ത്താവും തമ്മിലുള്ള ലൈംഗിക ബന്ധം ഏതാനും അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നുവെന്നായിരുന്നു സോഫ്റ്റ് എന്‍ജിനിയര്‍ തന്നെയായ യുവതിയുടെ പരാതി. ഒരു സുഹൃത്തില്‍ നിന്നാണ് യുവതി വിവരം അറിഞ്ഞത്.

ഐപി അഡ്രസ് മുഖേന നടത്തിയ അന്വേഷണത്തില്‍ കേരളത്തിലെ തൃശൂരില്‍ നിന്നും ഒരാള്‍ അറസ്റ്റിലായി. അയാളാണ് ഏതാനും അശ്ലീല സൈറ്റുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത വീഡിയോകള്‍ താന്‍ മറ്റ് ചില സൈറ്റുകളിലും പ്രചരിപ്പിച്ചതായി സമ്മതിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഒരു പ്രമുഖ അശ്ലീല സൈറ്റില്‍ ആദ്യമായി സംപ്രേഷണം ചെയ്ത ഈ വീഡിയോ ഇവരുടെ ബെഡ്‌റൂമില്‍ നിന്നു തന്നെ തത്സമയ സംപ്രേഷണം ചെയ്തതാണെന്ന് വ്യക്തമായത്.

ഇതോടെ ഇരയുടെ ഭര്‍ത്താവാണ് പ്രതിയെന്ന് വ്യക്തമായെങ്കിലും ഇയാളുടെ ശീലങ്ങളും സ്വഭാവവും മറ്റുമറിയാന്‍ തങ്ങള്‍ ഇയാളുടെ ഇമെയില്‍ നിരീക്ഷിക്കാന്‍ തുടങ്ങിയതായും പോലീസ് അറിയിച്ചു. ഇതില്‍ നിന്നും സമൂഹമാധ്യമത്തിലെ ഇയാളുടെ സമ്പര്‍ക്കവും ബാങ്ക് ഇടപാടുകളും കണ്ടെത്തി. ഈ വിവരങ്ങളില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള മുഴുവന്‍ വിവരങ്ങളും ലഭിച്ചതായും അസിസ്റ്റന്റ് കമ്മിഷണര്‍ വിശദീകരിച്ചു.

ലാപ്‌ടോപ്പ് വഴി താന്‍ തന്നെയാണ് തങ്ങളുടെ ലൈംഗിക ബന്ധം തത്സമയം സംപ്രേഷണം ചെയ്തതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഭാര്യ അറിയാതിരിക്കാനായി സ്‌ക്രീനില്‍ മറ്റൊരു സിനിമയും പ്രദര്‍ശിപ്പിച്ചതായി ഇയാള്‍ വ്യക്തമാക്കി. തന്റെ മുഖം സ്‌ക്രീനില്‍ പതിയാതിരിക്കാന്‍ ശ്രദ്ധിച്ച ഇയാള്‍ ഭാര്യയുടെ മുഴവന്‍ ദൃശ്യങ്ങളും പതിയാന്‍ ശ്രമിച്ചതായും സമ്മതിച്ചു.

കുട്ടിക്കാലം മുതല്‍ താന്‍ ലൈംഗിക സിനിമകള്‍ക്ക് അടിമയാണെന്നും ചില സൈറ്റുകളില്‍ സ്ത്രീകള്‍ക്ക് സേവനം നല്‍കുന്ന പുരുഷ എസ്‌കോര്‍ട്ടായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇയാള്‍ വ്യക്തമാക്കി. എന്നാല്‍ എത്രയും പെട്ടെന്ന് പണം സമ്പാദിക്കാനുള്ള ആഗ്രഹമാണ് ഭാര്യയുമായുള്ള ലൈംഗികബന്ധം ലൈംഗിക വെബ്‌സൈറ്റുകളില്‍ തത്സമയ സംപ്രേഷണം ചെയ്യാനുള്ള തീരുമാനിത്തിന് പിന്നിലെന്നും ഇയാള്‍ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍