2013ലാണ് ഈ ബംഗ്ലാവ് വനഭൂമിയാണെന്ന് കാണിച്ച് സര്‍ക്കാര്‍ പിടിച്ചെടുത്തത്
നെല്ലിയാമ്പതി എസ്റ്റേറ്റ് പിടിച്ചെടുത്ത കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതിയില്‍ തിരിച്ചടി. മിന്നാമ്പാറ എസ്റ്റേറ്റിലെ ബംഗ്ലാവ് രണ്ടാഴ്ചയ്ക്കുള്ളില്‍ ഉടമയ്ക്ക് തിരിച്ചു നല്‍കണമെന്നാണ് കോടതി ഉത്തരവ്. 2013ലാണ് ഈ ബംഗ്ലാവ് വനഭൂമിയാണെന്ന് കാണിച്ച് സര്‍ക്കാര്‍ പിടിച്ചെടുത്തത്.
ഭൂമി അളന്നു തിട്ടപ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നേരത്തെ ഹൈക്കോടതിയും കെട്ടിടം തിരിച്ചു നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ സുപ്രിംകോടതിയില്‍ സമീപിച്ചപ്പോഴാണ് വീണ്ടും സര്‍ക്കാരിനെതിരെ വിധി വന്നത്.