UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫോര്‍വേഡ് ബ്ളോക്ക് ഇനി യുഡിഎഫില്‍

ദേശീയ തലത്തില്‍ ഇടതു മുന്നണിയോടൊപ്പം പ്രവര്‍ത്തിക്കും

ദേശീയ തലത്തില്‍ ഇടതു മുന്നണിയോടൊപ്പം പ്രവര്‍ത്തിക്കുന്ന ആള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ളോക്ക് കേരളത്തില്‍ ഇനി യുഡിഎഫില്‍. സ്ഥിരാംഗത്വത്തിന് പകരം അസോസിയേറ്റ് അംഗത്വമാണ് നല്‍കിയിരിക്കുന്നത്. ഇനി പാര്‍ട്ടി പ്രതിനിധികള്‍ സ്ഥിരം ക്ഷണിതാക്കളായി യുഡിഎഫ് യോഗങ്ങളില്‍ പങ്കെടുക്കും.

നിലവില്‍ സിഎംപി, ആര്‍എസ്പി എന്നീ ഇടതുപാര്‍ട്ടികള്‍ യുഡിഎഫിന് ഒപ്പമാണ്. ഇതില്‍ ആര്‍എസ്പി ഇപ്പൊഴും ദേശീയ തലത്തില്‍ ഇടതു മുന്നണിയുടെ കൂടെ പ്രവര്‍ത്തിക്കുകയാണ്. ഇടതു സ്വഭാവമുള്ള ഗൌരി അമ്മയുടെ ജെഎസ്എസ് ഈ അടുത്തകാലത്താണ് യുഡിഎഫ് വിട്ടത്.

വളരെ കാലമായി കേരളത്തില്‍ ഇടതു മുന്നണി പ്രവേശനത്തിന് ശ്രമിക്കുകയാണ് ഫോര്‍വേര്‍ഡ് ബ്ളോക്ക്. എന്നാല്‍ പാര്‍ട്ടിയെ മുന്നണിയില്‍ എടുക്കാന്‍ സിപിഎം നേതാക്കള്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പായി ഫോര്‍വേഡ് ബ്ളോക്ക് ദേശീയ സെക്രട്ടറി ജി ദേവാരാജന്‍ ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ യുഡിഎഫ് പ്രവേശം സാധ്യമായിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍