UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാശ്മീരില്‍ സൈന്യത്തിന് നേരെ കല്ലേറ്; വിമത സ്ത്രീ നേതാവ് അസിയ അന്ദ്രാബി അറസ്റ്റില്‍

സൈന്യത്തിന് നേരെ സ്ത്രീകള്‍ നടത്തിയ കല്ലേറിന് നേതൃത്വം നല്‍കിയത് അസിയ ആണെന്ന് പോലീസ്

കാശ്മീരില്‍ സ്ത്രീകള്‍ സൈന്യത്തിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ദുക്തരന്‍ ഇ മില്ലറ്റ്(വിശ്വാസത്തിന്റെ പെണ്‍മക്കള്‍) എന്ന സംഘടനയുടെ സ്ഥാപകയും നേതാവുമായ അസിയ അന്ദ്രാബിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പൊതുസുരക്ഷ നിയമപ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

പാകിസ്ഥാന്‍ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 14ന് പാകിസ്ഥാന്‍ ദേശീയ പതാക ഉയര്‍ത്തിയതിനും പാക് ദേശീയ ഗാനം ആലപിച്ചതിനും 2015ല്‍ ഇവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹിസുബുല്‍ മുജാഹിദ്ദീന്‍ സ്ഥാപകരില്‍ ഒരാളായ ആഷിഖ് ഹുസൈന്‍ ഫക്തൂവിനെയാണ് ഇവര്‍ വിവാഹം കഴിച്ചിരിക്കുന്നത്. സൈന്യത്തിന് നേരെ സ്ത്രീകള്‍ നടത്തിയ കല്ലേറിന് നേതൃത്വം നല്‍കിയത് അസിയ ആണെന്ന് പോലീസ് വ്യക്തമാക്കി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍