UPDATES

സിനിമാ വാര്‍ത്തകള്‍

നന്ദി ട്രോളന്മാരെ എന്റെ ആല്‍ബം സൂപ്പര്‍ ഹിറ്റാക്കിയതിന്; മിനി റിച്ചാര്‍ഡ്‌സ്

നെഗറ്റീവ് പബ്ലിസിറ്റിയുടെ ശക്തിയാണിത്‌

നടി മിനി റാച്ചാര്‍ഡ്‌സ് അഭിനയിച്ച അന്നു പെയ്ത മഴയില്‍ എന്ന മ്യൂസിക്കല്‍ ആല്‍ബം പുറത്തുവന്നതിനു പിന്നാലെ ഭീകരമായ ട്രോള്‍ ആക്രമണമായിരുന്നു ആല്‍ബത്തിനും നടിക്കുമെതിരെ നടന്നത്. എന്നാല്‍ തന്നെ ട്രോളിയവര്‍ക്കെല്ലാം നന്ദി പറഞ്ഞെത്തിരിക്കുകയാണ് മിനി. കാരണം, ട്രോളാനാണെങ്കിലും എല്ലാവരും തന്റെ ആല്‍ബം കണ്ടല്ലോ. അങ്ങനെ കണ്ടവരുടെ എണ്ണം ആറുലക്ഷം കഴിഞ്ഞതായി മിനി റിച്ചാര്‍ഡ്‌സ് പറയുന്നു. നെഗറ്റീവ് പബ്ലിസിറ്റിക്ക് ഇത്രയും ശക്തിയുണ്ടെന്നു മനസിലായതായും നടി പറയുന്നു.

ഈ ആല്‍ബത്തിലൂടെ ലഭിക്കുന്ന വരുമാനം മുഴുവനായി ഹഗ്‌സ് ആന്‍ഡ് കിസ്സെസ് ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും മിനി റിച്ചാര്‍ഡ്‌സ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍