UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സെന്‍കുമാര്‍ കേസിലെ പിഴ പിണറായി സ്വന്തം കീശയില്‍ നിന്നു കൊടുക്കണമെന്ന് പിസി ജോര്‍ജ്ജ്

ഖജനാവില്‍ നിന്നോടുക്കിയാല്‍ കേസിന് പോകും

സെന്‍ കുമാര്‍ കേസില്‍ വിധിച്ച പിഴ സര്‍ക്കാര്‍ ഖജനാവില്‍ നിന്നു ഒടുക്കാന്‍ സമ്മതിക്കില്ലെന്ന് പിസി ജോര്‍ജ്ജ്. അങ്ങനെ ചെയ്താല്‍ വേണമെങ്കില്‍ കേസിന് പോകും. പിഴ മുഖ്യമന്ത്രി പിണറായി വിജയെൻറ ശമ്പളത്തിൽ നിന്ന് പിടിക്കണം. പിണറായി വിജയന്‍ കാണിച്ചത് സത്യപ്രതിജ്ഞലംഘനമാണ്. സർക്കാറിന് ഒരു നിമിഷം പോലും തുടരാൻ അർഹതയില്ലെന്നും പിസി ജോർജ് ദുബായില്‍ മാധ്യമ പ്രവർത്തകരോടു പറഞ്ഞു.

സമ്പൂർണ പതനത്തിലേക്കുള്ള വഴിയിലാണ് കെഎം മാണി. അര നൂറ്റാണ്ടില്‍ അധികമായി കർഷകരെ വഞ്ചിച്ച് കോടികൾ സമ്പാദിച്ച പാർട്ടി പിരിച്ചുവിടുകയാണ് വേണ്ടതെന്നും ജോർജ് അഭിപ്രായപ്പെട്ടു.

മൂന്നാറിൽ എസ്. രാജേന്ദ്രൻ എം.എൽ.എയും മന്ത്രി മണിയുടെ സഹോദരൻ ലംബോദരനുമെല്ലാം ഭൂമി കൈയേറിയിട്ടുണ്ട്. ടാറ്റയാണ് മുഖ്യ കൈയേറ്റക്കാർ. ഈ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതരായ ആളുകൾക്ക് പതിച്ചു നൽകണമെന്നും പിസി ജോര്‍ജ്ജ് ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍