ഐഎസ് ഭീകരര്‍ തട്ടികൊണ്ടുപോയ മലയാളി വൈദികന് ഫാ. ടോം ഉഴുന്നാലിന്റെ പുതിയ വീഡിയോ
ഐഎസ് ഭീകരര്‍ തട്ടികൊണ്ടുപോയ മലയാളി വൈദികന് ഫാ. ടോം ഉഴുന്നാലിന്റെ പുതിയ വീഡിയോ പുറത്തുവന്നു. പ്രമുഖ മാധ്യമപ്രവര്ത്തകന് സിദ്ധാന്ത് സിബല്‍ തന്റെ ട്വീറ്ററിലൂടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. വീഡിയോയില്‍’ 15-4-2017′ എന്ന് തീയ്യതി രേഖപ്പെടുത്തിയ പ്ലകാര്‍ഡും മടിയില്‍ വച്ചാണ് ടോം ഉഴുന്നാലില്‍ സംസാരിക്കുന്നത്. അത്യധികം അവശതയോടെയും നിരാശയോടെയുമാണ് ഫാ. ടോമിനെ വീഡിയോയില്‍ കാണുന്നത്.
‘ഇന്ത്യന്‍ സര്‍ക്കാരിന്റെ നിരുത്തരവാദപരമായ പെരുമാറ്റം തന്നെ വേദനിപ്പിക്കുന്നു’വെന്നും ‘എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ എന്താണ് നിങ്ങള്‍ക്ക് എന്റെ മോചനത്തിനായി ചെയ്യാന്‍ കഴിയുക? ദയവായി നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യുക. അതിനായി ദൈവം അനുഗ്രഹിക്കട്ടെ’ എന്നുമാണ് വീഡിയോയില്‍ ഫാ. ടോം പറയുന്നത്. വീഡിയോ കാണാം:
Abducted Indian Priest Father Tom Again Appeals for help; Says talks b/w Indian govt & his Kidnappers have failed. @SushmaSwaraj pic.twitter.com/zdpdduwcTA
— Sidhant Sibal (@sidhant) May 9, 2017
മാര്‍ച്ചില്‍ യെമിനിലെ ഏദനില്‍ നിന്ന് ഐസ് ഭീകര്‍ തട്ടികൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാലിന്റെ വീഡിയോ മുമ്പും വന്നിരുന്നു. 2016 ഡിസംബറിലായിരുന്നു ആ വീഡിയോ എത്തിയത്. അതിലും തന്റെ മോചന കാര്യമായിരുന്നു ഫാ. ടോം പറഞ്ഞിരുന്നത്.