UPDATES

നിയമസഭാപ്രശ്‌നം: പ്രതിഷേധം പുകയുന്നു; ഇന്ന് യുഡിഎഫ് കരിദിനം

അഴിമുഖം പ്രതിനിധി

നിയമസഭയിലെ അക്രമത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഇന്ന് സംസ്ഥാനത്ത് കരിദിനം ആചരിക്കുന്നു. പ്രതിപക്ഷ എംഎല്‍എമാര്‍ യുഡിഎഫ് എംഎല്‍എമാരെ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ചാണ് കരിദിനാചരണം. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ ഓരോ നിയോജകമണ്ഡലത്തിലും ഇന്ന് പ്രകടനവും പൊതുയോഗവും നടത്തും. കറുത്ത ബാഡ്ജ് ധരിച്ചാകും പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുക.

നിയമസഭാ പ്രശ്‌നത്തില്‍ പ്രതിഷേധിച്ച് ഇന്നലെ സംസ്ഥാനത്ത് എല്‍ഡിഎഫ് ഹര്‍ത്താല്‍ ആചരിച്ചിരുന്നു. വനിതാ എംഎല്‍എമാരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ഒരു മന്ത്രിയുടേയും നാല് എംഎല്‍എമാരുടേയും വീട്ടിലേക്ക് മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. മന്ത്രി ഷിബു ബേബി ജോണ്‍, എംഎല്‍എമാരായ കെ. ശിവദാസന്‍ നായര്‍, എംഎ വാഹിദ്, ഡൊമിനിക് പ്രസന്റേഷന്‍, എ.ടി. ജോര്‍ജ് എന്നിവരുടെ വീട്ടിലേക്കാണ് മാര്‍ച്ച്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍