UPDATES

സംരക്ഷണം മനുഷ്യനും കൂടി നല്കണം, മൃഗങ്ങള്‍ക്ക് മാത്രമല്ല-കര്‍ദിനാള്‍ മാര്‍ ക്ലീമിസ്

അഴിമുഖം പ്രതിനിധി

“സംരക്ഷണം മനുഷ്യനും കൂടി നല്കണം, മൃഗങ്ങള്‍ക്ക് മാത്രമല്ല”, കര്‍ദിനാള്‍ മാര്‍ ക്ലീമിസ് പറഞ്ഞു.പശ്ചിമ ബംഗാളില്‍ മോഷണ ശ്രമത്തിനിടെ ബലാത്സംഗത്തിനിരയായ കന്യാസ്ത്രീയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചതിനു ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം മാധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചത്. എത്രയും വേഗത്തില്‍ കുറ്റവാളികളെ നിയമത്തിനു മുന്പില്‍ കൊണ്ടുവരണമെന്നും കര്‍ദിനാള്‍ ആവിശ്യപ്പെട്ടു.

മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും നീതിയുക്തമായ ഒരു നടപടി പ്രതീക്ഷിക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു. 

സംഭവത്തെ കുറിച്ച് വിശദീകരണം ആവിശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന ഗവണ്‍മെന്‍റിന് നോട്ടീസ് അയച്ചു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍