UPDATES

ഷിബു ബേബി ജോണ്‍ തടഞ്ഞപ്പോള്‍ ബിജിമോള്‍ അതാസ്വദിച്ചു; ഡിസിസി പ്രസിഡന്റ് കെ സി അബു

 

അഴിമുഖം പ്രതിനിധി

നിയമസഭയില്‍ നടന്ന സംഭവങ്ങള്‍ക്ക് വനിത എംഎല്‍മാരെ അധിക്ഷേപിക്കാന്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വരുന്നു. ആക്ഷേപകരവും അപമാനകരവുമായ പുതിയ പ്ര്‌സത്വാനകള്‍ വന്നിരിക്കുന്നത് കോഴിക്കോട് ഡിഡിസി പ്രസിഡന്റ് കെ സി അബുവിന്റെ വകയാണ്.സഭയില്‍വെച്ച് മന്ത്രി ഷിബു ബേബിജോണ്‍ തടഞ്ഞപ്പോള്‍, ആ സമയം മുഴുവന്‍ ബിജിമോള്‍ എംഎല്‍എ ആസ്വാദിക്കുക്കയായിരുന്നുവെന്നാണ് അബുവിന്റെ കണ്ടെത്തല്‍. ഇക്കാര്യത്തില്‍ ബിജിമോള്‍ക്ക് യാതൊരു പരാതിയും കാണില്ലെന്നും കെസിഅബു പരിഹസിച്ചു. തന്റെ 62 വര്‍ഷക്കാലത്തെ ജീവിതാനുഭവത്തില്‍ നിന്ന് മനസ്സിലാക്കിയ സ്ത്രീകളുടെ പ്രതികരണങ്ങളില്‍ നിന്നാണ് ഇത്തരമൊരു നിഗമനം തനിക്ക് നടത്താന്‍ കഴിയുന്നതെന്നും അബു പറഞ്ഞുവച്ചു. ജമീല പ്രകാശം ശിവദാസന്‍ നായരെ കടിക്കാതെ കരിമ്പ് പോലുള്ള ബഷിറിനെ കടിക്കണമായിരുന്നു എന്നു അബു പറയുകയുണ്ടായി. 

നേരത്തെ, ബിജിമോളെ തളയ്ക്കാന്‍ എവിടെ തൊടണമെന്നു ഷിബുവിന് അറിയാം എന്ന വിവാദ പരാമര്‍ശവുമായി എം എ വാഹിദ് എംഎല്‍എയും തങ്ങളുടെ നയം വ്യക്തമാക്കുകയുണ്ടായി.

പഴി പറഞ്ഞു പ്രതിപക്ഷത്തെ തകര്‍ക്കാമെന്ന ബുദ്ധിയുമായി യുഡിഎഫ് മുന്നോട്ടു പോകുമ്പോള്‍ തങ്ങളുടെ സ്ത്രീത്വത്തെ അപമാനിച്ച ഭരണപക്ഷ എംഎല്‍എമാരെ നിയമപരമായി നേരിടാനാണ് പ്രതിപക്ഷത്തെ വനിത എംഎല്‍ംമാര്‍ തയ്യാറെടുക്കുന്നത്. മുഴുവനായി അധിക്ഷേപിക്കപെടുകയാണെന്ന് വനിതാ നേതാക്കള്‍. തിങ്കളാഴ്ച തങ്ങള്‍ക്കെതിരെ നടന്ന ലൈംഗിക അതിക്രമത്തിനെതിരെ പോലീസിന് പരാതി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇവര്‍.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍