UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പയ്യന്നൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ഡിവൈഎഫ്‌ഐ നേതാവ് അറസറ്റില്‍

ഈമാസം 12ന് ആണ് കക്കംപാറയിലെ ചൂരിക്കാട്ട് ബിജു എന്നയാള്‍ വെട്ടേറ്റ് മരിച്ചത്.

പയ്യന്നൂര്‍ രാമന്തളിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ ഡിവൈഎഫ്‌ഐ നേതാവിനെ അറസ്റ്റ് ചെയ്തു. ഡിവൈഎഫ്‌ഐ പയ്യന്നൂര്‍ ബ്ലോക്ക് ട്രഷറര്‍ കെ.അനൂപിനെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ബിജുവിനെ കൊലപ്പെടുത്തിയ ഏഴംഗ സംഘത്തില്‍ അനൂപുമുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

പൊലീസിനെ കബളിപ്പിച്ച് വിദേശത്തേക്ക് കടന്ന പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ പൊലീസ് തുടരുകയാണ്. ഈമാസം 12ന് ആണ് കക്കംപാറയിലെ ചൂരിക്കാട്ട് ബിജു വെട്ടേറ്റ് മരിച്ചത്. പെയിന്റിങ് തൊഴിലാളിയായ ബിജു ജോലി കഴിഞ്ഞ് പഴയങ്ങാടി ഭാഗത്ത് നിന്ന് ബൈക്കില്‍ വരുമ്പോള്‍, കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം പാലക്കോട് പാലത്തിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് വെട്ടി വീഴ്്ത്തുകയായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍