UPDATES

മുളന്തുരുത്തിയില്‍ 3000 ഏക്കര്‍ പാടശേഖരത്തിനു തീ പിടിച്ചു

എറണാകുളം ജില്ലയിലെ മുളന്തുരുത്തിയില്‍ 3000 ഏക്കര്‍ പാടശേഖരത്തിന് തീപിടിച്ചു. ആമ്പല്ലൂര്‍ ഇലക്ട്രോണിക് പാര്‍ക്കിനു സമീപത്തുള്ള പാടത്തിനാണ് തീ പിടിച്ചത്. തീ പിടുത്തത്തിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. കൊയ്യാന്‍ പാകമായ പാടശേഖരത്തിന് സമീപത്തുള്ള വാഴ, കവുങ്ങ് തോട്ടത്തിലാണ് തീ പടര്‍ന്നുകൊണ്ടിരിക്കുന്നത്.  തീ നെല്‍ വയലിലേക്ക് പടരുമെന്ന ഭീതിയിലാണ് കര്‍ഷകര്‍.

വൈകിട്ട്‌ 4 മണി മുതല്‍ പടര്‍ന്നു പിടിച്ച തീ ഇതു വരേയും നിയന്ത്രണ വിധേയമായിട്ടില്ല. ചുറ്റും ചിറകളും തോടുകളും ആയതിനാല്‍ തീ അണയ്ക്കല്‍ പ്രയാസകരമാണ് എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റ് വണ്ടികള്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. സമീപപ്രദേശത്ത് 150 ഓളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍