അതിരപ്പള്ളി പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്ക് ഒരു നിമിഷം പോലും എസി ഉപേക്ഷിച്ച് നില്‍ക്കാനാകില്ലെന്ന് മന്ത്രി എംഎം മണി അഭിപ്രായപ്പെട്ടു.
അതിരപ്പള്ളി ജല വൈദ്യുതി പദ്ധതി നടപ്പിലാക്കുമെന്ന് വ്യവസായ മന്ത്രി എസി മൊയ്തീന്. സമയവായത്തിലൂടെ പദ്ധതി നടപ്പാക്കുമെന്നും പാരിസ്ഥിതിക അനുമതിയുടെ കാലാവധി തീരുന്നത് സംബന്ധിച്ച് ആശങ്ക വേണ്ടെന്നും മൊയ്തീന് പറഞ്ഞു. എല്ലാവരും യോജിച്ച് പ്രവര്‍ത്തിച്ചാല്‍ അതിരപ്പള്ളി ജലവൈദ്യുതി പദ്ധതി നടപ്പിലാക്കുമെന്ന് വൈദ്യൂതി മന്ത്രി എംഎം മണിയും അഭിപ്രായപ്പെട്ടു. നിലമ്പൂരില്‍ മലപ്പുറം ജില്ല സമ്പൂര്‍ണ്ണ വൈദ്യൂതീകരിച്ചെന്ന് പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ വികസനത്തിന് പരിസ്ഥിതിവാദികള്‍ എതിര് നില്‍ക്കുകയാണ്. അതിരപ്പള്ളി പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്ക് ഒരു നിമിഷം പോലും എസി ഉപേക്ഷിച്ച് നില്‍ക്കാനാകില്ലെന്നും മണി അഭിപ്രായപ്പെട്ടു.
അതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകരടക്കം ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയിട്ടും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന നിലപാടായിരുന്നു പിണറായി സര്‍ക്കാര്‍ സ്വീകരിച്ചത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ദിവസങ്ങള്‍ക്കകം തന്നെ അന്ന് വൈദ്യുതി മന്ത്രിയായിരുന്ന കടകമ്പള്ളി സുരേന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനും പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതായി പറഞ്ഞത് വിവാദമായിരുന്നു. വലിയ പ്രതിഷേധമുയര്‍ന്നതോടെ സര്‍ക്കാര്‍ തല്ക്കാലത്തേയ്ക്ക് പിന്‍വാങ്ങുകയായിരുന്നു. ഇതിന് മന്ത്രി എംഎം മണി അതിരപ്പിള്ളി നടപ്പാക്കുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.
സിപിഐ അടക്കം ഘടകകക്ഷികളും പദ്ധതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് 6.07 കിലോമീറ്റര്‍ മുകളിലായി 23 മീറ്റര്‍ ഉയരമുള്ള ചെറിയ ഡാം നിര്‍മ്മിച്ച് 163 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള പദ്ധതിയാണ് വൈദ്യുതി ബോര്‍ഡിന്റേത്. 936 കോടി രൂപയാണ് ആകെ ചെലവ് കണക്കാക്കിയിരിക്കുന്നത്.