UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സൈന്യത്തിന് ആരെയും കൊല്ലാം, ബലാത്സംഗം ചെയ്യാം: കോടിയേരിയുടെ പ്രസ്താവനയെ വിവാദമാക്കി ദേശീയ മാദ്ധ്യമങ്ങള്‍

കണ്ണൂരില്‍ സൈന്യത്തെ വിന്യസിച്ചാല്‍ ജനങ്ങളും സൈനികരും തമ്മില്‍ സംഘര്‍ഷമുണ്ടാകുമെന്നും കോടിയേരി പറഞ്ഞു. കോടിയേരിയുടെ പ്രസ്താവനയെ വലിയ വിവാദമാക്കിയിരിക്കുകയാണ് ദേശീയ മാദ്ധ്യമങ്ങള്‍.

സൈന്യത്തിന് ആരെയും കൊല്ലാം, ബലാത്സംഗം ചെയ്യാം, ആരും ചോദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കണ്ണൂരില്‍ അഫ്‌സപ നടപ്പാക്കണമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ ആവശ്യത്തെ വിമര്‍ശിച്ച് കൊണ്ട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നാല് പേര്‍ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ടാല്‍ അവര്‍ക്ക് വെടി വയ്ക്കാം. ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല. അവര്‍ സ്ത്രീകളെ തട്ടിക്കൊണ്ടുപോവുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്യുമെന്നും കോടിയേരി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ അടക്കമുള്ള ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കണ്ണൂരില്‍ സൈന്യത്തെ വിന്യസിച്ചാല്‍ ജനങ്ങളും സൈനികരും തമ്മില്‍ സംഘര്‍ഷമുണ്ടാകുമെന്നും കോടിയേരി പറഞ്ഞു. കോടിയേരിയുടെ പ്രസ്താവനയെ വലിയ വിവാദമാക്കിയിരിക്കുകയാണ് ദേശീയ മാദ്ധ്യമങ്ങള്‍. എഷ്യാനെറ്റ് ഉടമയും കേരളത്തിലെ എന്‍ഡിഎ വൈസ് ചെയര്‍മാനും ബിജെപിയുടെ രാജ്യസഭാ എംപിയുമായ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ളവര്‍ ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കോടിയേരിയുടെ പ്രസ്താവന വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍