UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോഡിയുടെ റാലിക്കു ജനമെത്തിയത് 500 രൂപ കൂലിക്ക്; പണം നല്‍കിയത് സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന്

അരലക്ഷത്തോളം പേര്‍ക്ക് പണം നല്‍കിയത് സ്വച്ഛ് ഭാരത് മിഷന്‍ ഫണ്ടില്‍ നിന്ന്

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ റാലിക്കു ജനമെത്തിയത് സര്‍ക്കാര്‍ ഫണ്ടില്‍ നിന്നുള്ള 500 രൂപ കൂലിക്ക്. അമര്‍ഖണ്ഡില്‍ പ്രധാനമന്ത്രിയുടെ റാലിക്കെത്തിയ അരലക്ഷത്തോളം ജനങ്ങള്‍ കൂലിക്ക് എത്തിയവരാണെന്നാണ് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്‌. റാലിയില്‍ പങ്കെടുത്ത ജനങ്ങള്‍ക്ക് സ്വച്ഛ് ഭാരത് മിഷന്‍ ഫണ്ടില്‍നിന്ന് 500 രൂപ വീതം നല്‍കാനായിരുന്നു മധ്യപ്രദേശ് സര്‍ക്കാരിന്റെ ഉത്തരവ്.

മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന്റെ നര്‍മദായാത്രയുടെ സമാപന സമ്മേളനത്തിലാണു മോഡി എത്തിയത്. സമ്മേളനത്തിന് സംസ്ഥാനത്തെ 33 ജില്ലകളില്‍ നിന്നാണ് ബിജെപി ആളുകളെ കൂലിക്കു കൊണ്ടുവന്നത്. സ്വച്ഛ് ഭാരത് മിഷന്‍ ഫണ്ട് രേഖകളില്‍ പരിശീലന പരിപാടി എന്നും കാണിച്ചു കൊണ്ടാണ് ഇവര്‍ക്ക് പണം നല്‍കിയിരിക്കുന്നത്.

നര്‍മദാനദിയുടെ ഉദ്ഭവസ്ഥാനവും സംരക്ഷിത ജൈവമേഖലയുമായ അമര്‍ഖണ്ഡില്‍ വന്‍ സമ്മേളനം നടത്തിയതിനു ശിവ് രാജ് സിങിനെ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിമര്‍ശിച്ചിരുന്നു. ഈ മാസം 15-നായിരുന്നു റാലി നടത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍