UPDATES

ലോകത്തിന്റെ മുത്തശ്ശി വിട വാങ്ങി

അഴിമുഖം പ്രതിനിധി

ലോകത്തിന്റെ മുത്തശ്ശി ജപ്പാനിലെ മിസാവോ ഒക്കാവോ അന്തരിച്ചു. 117 വയസ്സായിരുന്നു. ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ഗിന്നസ് റെക്കോഡിന് ഉടമയായിരുന്നു. 2013ലാണ് റെക്കോഡിനുടമയായത്. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് സ്വവസതിയിലായിരുന്നു അന്ത്യം.

1898ല്‍ മാര്‍ച്ച് 5ന് ജപ്പാനിലെ ഒസാക്കയിലാണ് ഒക്കാവോ ജനിച്ചത്. കഴിഞ്ഞ മാസമായിരുന്നു ഇവരുടെ 117-ാം ജന്മദിനം. 1919ല്‍ 21-ാം വയസ്സില്‍ യുക്കിയോ എന്ന യുവാവിനെ വിവാഹം കഴിച്ചു. 1931ൽ ഇവർ വേർപിരിഞ്ഞു. മൂന്ന് മക്കളാണിവര്‍ക്ക്. മക്കളുടെ മക്കളുടേയും അവരുടെ മക്കളുടേയും സ്‌നേഹത്തിന് പാത്രമാകാന്‍ ഒക്കാവോ മുത്തശ്ശിക്ക് സാധിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍