UPDATES

നിർഭയ ഫണ്ടിന്‍റെ നോഡൽ ഏജൻസിയെ മാറ്റി; പകരം ചുമതല വനിതാ ശിശു വികസന വകുപ്പിന്

അഴിമുഖം പ്രതിനിധി

നിർഭയ ഫണ്ടിന്റെ നോഡൽ ഏജൻസി സ്ഥാനത്ത് നിന്ന് കേന്ദ്ര ആഭ്യന്തര വകുപ്പിനെ മാറ്റി. പകരം വനിതാ ശിശു വികസന വകുപ്പിനെ ചുമതല ഏൽപ്പിച്ചു. ഫണ്ട് ചെലവാക്കുന്നതിൽ വൈമുഖ്യം കാട്ടി എന്ന ആരോപണത്തെ തുടർന്നാണ് ഏജൻസിയെ മാറ്റിയത്. എന്നാൽ ഫണ്ട് വിതരണത്തിനുള്ള അന്തിമാനുമതി നല്കേണ്ടത് ഇപ്പോഴും ആഭ്യന്തര വകുപ്പാണ്.

2012ലെ ഡൽഹി കൂട്ടമാനഭംഗത്തെ തുടർന്നാണ് സ്ത്രീകളുടെ സുരക്ഷയ്ക്കായി കേന്ദ്ര സർക്കാർ നിർഭയ ഫണ്ട് രൂപീകരിച്ചത്. എന്നാൽ 3000 കോടി രൂപയുടെ നിര്‍ഭയ ഫണ്ടില്‍നിന്നും 200 കോടി മാത്രമാണ് കേന്ദ്രആഭ്യന്തര മന്ത്രാലയം ഇതുവരെ വിതരണം ചെയ്തത്. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ ഇതിനായി 1000 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍