UPDATES

സിപിഐ സംസ്ഥാന കൌൺസിലിന് ഇന്ന് തുടക്കം

അഴിമുഖം പ്രതിനിധി

സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് ഇന്ന് തുടക്കമാകും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന യോഗത്തില്‍ സംസ്ഥാന എക്‌സിക്യൂട്ടീവിനെയും രണ്ട് അസിസ്റ്റന്റ് സെക്രട്ടറിമാരെയും തെരഞ്ഞെടുക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് ഘടകം വേണോയെന്ന കാര്യവും യോഗത്തില്‍ തീരുമാനിക്കും.

കോട്ടയത്തു നടന്ന സംസ്ഥാന സമ്മേളനത്തില്‍ കൗണ്‍സില്‍ രൂപീകരണം മാത്രമാണ് നടന്നിരുന്നത്. 31 അംഗ എക്‌സിക്യൂട്ടീവും ഒമ്പത് അംഗ സെക്രട്ടറിയേറ്റുമാണ് സിപിഐക്ക് ഉള്ളത്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍