UPDATES

വൈറല്‍

“ജി എസ് ടി ഒരിക്കലും നടപ്പാക്കാന്‍ സാധിക്കില്ല”: ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പറഞ്ഞത്

ജി എസ് ടി അസാദ്ധ്യമായ കാര്യമാണെന്ന് മോദി പറയുന്നു.

ജി എസ് ടി പ്രായോഗികമല്ലെന്നും അത് ഒരു കാലത്തും നടപ്പാക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി. മോദി സര്‍ക്കാര്‍ ആശങ്കകള്‍ പരിഹരിക്കാതെ ഇപ്പോള്‍ തിടുക്കത്തില്‍ ജി എസ് ടി നടപ്പാക്കുമ്പോള്‍ മോദിയുടെ പഴയ ജി എസ് ടി വീഡിയോ എടുത്തിട്ട് ട്രോളുകയാണ് കോണ്‍ഗ്രസ്.  എന്ന ഹാഷ് ടാഗിലാണ്‌ ട്വീറ്റുകള്‍. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലായ ഐഎന്‍സി ഇന്ത്യയാണ് പഴയ വീഡിയോകള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

യുപിഎ സര്‍ക്കാരിന്റെ ജി എസ് ടി നീക്കത്തില്‍ ഗുജറാത്തിന്റെ നിലപാട് പറയുകയാണ് മുഖ്യമന്ത്രി മോദി. രാജ്യവ്യാപകമായുള്ള നികുതിദായകര്‍ക്ക് വിവരസാങ്കേതിക മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ ജി എസ് ടി നടപ്പിലാക്കാന്‍ കഴിയില്ലെന്നും ജി എസ് ടി അസാദ്ധ്യമായ കാര്യമാണെന്നും മോദി പറയുന്നു. “മോദിജീ താങ്കള്‍ താങ്കളുടെ തന്നെ വാക്കുകള്‍ മറന്നിരിക്കുന്നു. എന്തിനാണ് ഇത്ര ധൃതി പിടിച്ചും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാതെയും ജി എസ് ടി നടപ്പാക്കുന്നത്” എന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍