UPDATES

സിനിമാ വാര്‍ത്തകള്‍

ആശുപത്രിയില്‍ കിടന്നപ്പോള്‍ ഇന്നസെന്റ് തിരിഞ്ഞ് നോക്കിയില്ല, ആശ്വസിപ്പിക്കാന്‍ ഇമേജ് നോക്കുന്നവരാണ് താരങ്ങള്‍: ബാബുരാജ്

വര്‍ഷത്തിലൊരിക്കല്‍ കുറേ മേലാളന്മാരുടെ വലിപ്പ കഥ കേള്‍ക്കാനും ഉച്ചയ്ക്ക് മൃഷ്ട്ടാന്ന ഭോജനത്തിനുള്ള ഒത്തുചേരല്‍ മാത്രമാകരുത് സംഘടനയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ബാബുരാജ് പറയുന്നു.

അപകടത്തില്‍പ്പെട്ട് ആശുപത്രിയില്‍ കിടന്നപ്പോള്‍ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് അടക്കം താരസംഘടനയിലെ ആരും തിരിഞ്ഞുനോക്കുകയോ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകയോ ചെയ്തില്ലെന്ന് നടന്‍ ബാബുരാജ്. താന്‍ ആലുവ കൂടി ഉള്‍പ്പെടുന്ന ചാലക്കുടി മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് ഇന്നസെന്റെന്ന് ബാബുരാജ് ചൂണ്ടിക്കാട്ടുന്നു. സംഘടനയിലെ ഒരു അംഗത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ പോലും വിളിക്കാനോ ആശ്വസിപ്പിക്കാനോ ഇമേജ് നോക്കുന്ന നടന്മാരാണ് അമ്മയുടെ തലപ്പത്തുള്ളത്. ഇത്തരക്കാര്‍ അവരുടെ സ്ഥാനം ഉപേക്ഷിക്കണമെന്നാണ് പറയാനുള്ളത്. വര്‍ഷത്തിലൊരിക്കല്‍ കുറേ മേലാളന്മാരുടെ വലിപ്പ കഥ കേള്‍ക്കാനും ഉച്ചയ്ക്ക് മൃഷ്ട്ടാന്ന ഭോജനത്തിനുള്ള ഒത്തുചേരല്‍ മാത്രമാകരുത് സംഘടനയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ബാബുരാജ് പറയുന്നു.

ബാബുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍