UPDATES

ഉദയംപേരൂര്‍ ബോട്‌ലിംഗ് പ്ലാന്റിലെ സമരം തുടരുന്നു; മധ്യകേരളത്തില്‍ പാചകവാതക ക്ഷാമം രൂക്ഷം

അഴിമുഖം പ്രതിനിധി

ഐഒസിയുടെ ഉദയംപേരൂര്‍ ബോട്ട്‌ലിംഗ് പ്ലാന്റിലെ കരാര്‍ തൊഴിലാളികളുടെ സമരം നാലാദിവസവും തുടരുന്നു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം. സമരത്തെ തുടര്‍ന്ന് മധ്യകേരളത്തില്‍ പാചക വാതക സിലിണ്ടറിന് കടുത്ത ക്ഷാമമാണ് നേരിടുന്നത്. സമരത്തിലുള്ള തൊഴിലാളികളുമായി മാനേജ്‌മെന്റ് ഇന്ന് വീണ്ടും ചര്‍ച്ച നടത്തും.

ജനുവരി 31ന് കാലാവധി തീര്‍ന്ന സേവന- വേതന കരാര്‍ പുതുക്കണമെന്നും, ഇടക്കാലാശ്വാസമായി 10,000 രൂപ വീതം തൊഴിലാളികള്‍ക്ക് അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. സമരം അവസാനിപ്പിക്കാന്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍