UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നഴ്‌സുമാരുടെ പണിമുടക്ക് മാറ്റിവച്ചു

മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടതിനെ തുടര്‍ന്നാണ് തീരുമാനം

തിങ്കളാഴ്ച മുതല്‍ സംസ്ഥാന വ്യാപകമായി ആരംഭിക്കാനിരുന്ന സമരം നഴ്‌സുമാര്‍ മാറ്റിവച്ചു. മുഖ്യമന്ത്രിയുടെ ഇടപെടലാണ് സമരം മാറ്റിവയ്ക്കാന്‍ കാരണം. 19 നു നടക്കുന്ന ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന ധാരണയിലാണ് സമരം മാറ്റിയത്. എന്നാല്‍ ചര്‍ച്ച പരാജയമാണെങ്കില്‍ ശക്തമായ സമരം നടക്കുമെന്നും നഴ്‌സുമാര്‍ അറിയിച്ചു.

സമരം മാറ്റിവച്ചാല്‍ ചര്‍ച്ചയാകാമെന്നു നഴ്‌സുമാരോട് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അനിശ്ചിതകാല സമരം ആരംഭിക്കാനുള്ള നഴ്‌സുമാരുടെ തീരുമാനത്തിന്റെ തീരുമാനത്തിനു പിന്നാലെയായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. നഴ്‌സുമാര്‍ സമരം തുടര്‍ന്നാല്‍ ആശുപത്രികള്‍ അടച്ചിടുമെന്ന ഭീഷണിയുമായി മാനേജ്‌മെന്റുകളും രംഗത്തു വന്നിട്ടുണ്ട്.

അഴിമുഖം പ്രതിനിധി

അഴിമുഖം പ്രതിനിധി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍