UPDATES

സിനിമാ വാര്‍ത്തകള്‍

ദിലീപ് ഇങ്ങനൊരു മണ്ടത്തരത്തിന് മുതിരില്ലെന്ന് ശ്രീനിവാസന്‍

സമൂഹമാധ്യമങ്ങളില്‍ ശ്രീനിവാസനെതിരെ വിമര്‍ശനം ശക്തമാകുകയാണ്

നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപ് ഇത്തരമൊരു മണ്ടത്തരത്തിന് മുതിരില്ലെന്ന് നടന്‍ ശ്രീനിവാസന്‍. അംഗങ്ങള്‍ക്ക് കാണിക്ക നല്‍കാനുള്ള വേദിയായി അമ്മ എന്ന സംഘടന മാറുകയാണെന്നും ശ്രീനിവാസന്‍ ആരോപിച്ചു. കായങ്കുളം കറ്റാനം ഓണാട്ടുകര കോക്കനട്ട് ഓയില്‍ കമ്പനി സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം സമൂഹമാധ്യമങ്ങളില്‍ ശ്രീനിവാസനെതിരെ വിമര്‍ശനം ശക്തമാകുകയാണ്. നേരത്തെ നടി ആക്രമിക്കപ്പെട്ടതിനെക്കുറിച്ച് പത്രസമ്മേളനത്തിനിടെ ചോദ്യം ഉയര്‍ന്നപ്പോള്‍ ബ്രോയിലര്‍ കോഴികളെക്കുറിച്ച് പറഞ്ഞും ശ്രീനി വിവാദം സൃഷ്ടിച്ചിരുന്നു. ദിലീപ് പാവാട എന്ന ഹാഷ്ടാഗിലാണ് ശ്രീനിവാസനെയും സോഷ്യല്‍ മീഡിയ ട്രോളുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍