UPDATES

ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ ഭീരുക്കളാണെന്ന് ബിജെപി മന്ത്രി

അഴിമുഖം പ്രതിനിധി

രാജ്യത്തെ കര്‍ഷകരെയും മതന്യൂനപക്ഷങ്ങളെയും സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നവരെയും അവഹേളിക്കുന്ന പതിവ് ബിജെപി നേതാക്കള്‍ തുടരുന്നു. കടക്കെണി മൂലം ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ ‘ഭീരുക്കളാണെന്നും’ അവര്‍ക്ക് സര്‍ക്കാര്‍ സഹായങ്ങളൊന്നും ലഭിക്കില്ലെന്നുമുള്ള ഞെട്ടിപ്പിക്കുന്ന പ്രസ്താവനയുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് ഹരിയാന കൃഷി മന്ത്രി ഒ.പി ദാന്‍കറാണ്. 

കാലവസ്ഥ ചതിക്കുകയും ഉല്‍പന്നങ്ങളുടെ വിലയിടിയുകയും ചെയ്തതിനെ തുടര്‍ന്ന് രാജ്യത്തെമ്പാടും നൂറുകണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയും ആയിരക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുകയും ചെയ്യുമ്പോഴാണ് മന്ത്രിയുടെ വിവാദ പ്രസ്താവന വന്നിരിക്കുന്നത്. ഒരാള്‍ ആത്മഹത്യ ചെയ്യുന്നത് തന്റെ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിച്ചോടുന്നതിനാണെന്നും അത്തരം ഭീരുക്കള്‍ക്കും കുറ്റവാളികള്‍ക്കും ഹരിയാന സര്‍ക്കാര്‍ ഒരു സഹായവും നല്‍കില്ലെന്നും മന്ത്രി തുറന്നടിച്ചു. 

ഹരിയാന കൃഷി മന്ത്രി ആദ്യമായല്ല ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്. നേരത്തെ നല്ല വധുക്കളെ കിട്ടാന്‍ യുവാക്കള്‍ക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കില്‍ പെണ്‍കുട്ടികളെ ബിഹാറില്‍ നിന്നും ഇറക്കുമതി ചെയ്യുമെന്ന ദാന്‍കറിന്റെ പ്രസ്താവന വിവാദമായിരുന്നു. സ്ത്രീ പുരുഷ അനുപാതത്തിന്റെ കാര്യത്തില്‍ വളരെ പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് ഹരിയാന.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍