UPDATES

ശബരിഗിരിയില്‍ വന്‍ ചോര്‍ച്ച; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

അഴിമുഖം പ്രതിനിധി

വന്‍ ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് ശബരിഗിരി ജലവൈദ്യുത നിലയത്തില്‍ നിന്നുമുള്ള വൈദ്യുതോല്‍പാദനം നിര്‍ത്തിവെച്ചു. പദ്ധതിയുടെ രണ്ടാം നമ്പര്‍ വാല്‍വിലാണ് വന്‍ ചോര്‍ച്ച കണ്ടെത്തിയത്.

തകരാര്‍ പരിഹരിക്കാന്‍ അഞ്ചുദിവസമെങ്കിലും എടുക്കുമെന്നാണ് എന്‍ജിനീയര്‍മാര്‍ അറിയിച്ചത്. ശബരിഗിരിയിലെ തകരാര്‍ പരിഹിക്കുന്നതുവരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് അറിയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍