UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മതസ്പര്‍ദ്ധ കേസ്; ടി പി സെന്‍കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കേസില്‍ സെന്‍കുമാറിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു

മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രസ്താവന നടത്തിയെന്ന കേസില്‍ മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാറിനെ അറസ്റ്റ് ചെയ്തു വിട്ടയച്ചു. നേരത്തെ ഈ കേസില്‍ സെന്‍കുമാറിനു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയശേഷം വിട്ടയച്ചത്. ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് പൊലീസ് സെന്‍കുമാറിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സമകാലീന മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മുസ്ലിം സമുദായത്തിനെതിരേ സെന്‍കുമാര്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്നതാണ് കേസിന് ആധാരം. മുസ്ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലും മതസ്പര്‍ദ്ധ വളര്‍ത്തുന്നതരത്തിലുമുള്ള അഭിമുഖത്തിലെ സെന്‍കുമാറിന്റെ പരാമര്‍ശങ്ങള്‍ വന്‍വിവാദമായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍