വ്യത്യസ്ത ഡിസൈനിലുള്ള നോട്ടുകളുടെ ചിത്രം ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം വച്ചു.
500 രൂപയുടേയും 2000 രൂപയുടേയും രണ്ട് തരം നോട്ടുകള്‍ നോട്ടുകള്‍ വിനിമയം ചെയ്യപ്പെടുന്നതായി കോണ്‍ഗ്രസ്. വ്യത്യസ്ത ഡിസൈനിലും വലുപ്പത്തിലും നോട്ടുകള്‍ ലഭ്യമാണ് എന്ന ഗുരുതര ആരോപണമാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച്. വ്യത്യസ്ത ഡിസൈനിലുള്ള 500 രൂപ നോട്ടുകളുടെ ചിത്രം ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം വച്ചു. ഞങ്ങളും ഭരിച്ചിട്ടുണ്ട്, പക്ഷെ ഇത്തരത്തില്‍ രണ്ട് തരം നോട്ടടിച്ചിട്ടില്ല. ഒന്ന് പാര്‍ട്ടിക്കും ഒന്ന് ഗവണ്മെന്റിനുമായിരിക്കും എന്ന് പരിഹസിച്ച രാജ്യസഭയിലെ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, ഇത് നൂറ്റാണ്ടിലെ ഏറ്റവും വലിയ അഴിമതിയാണെന്നും ആരോപിച്ചു.
അതേസമയം നിരുത്തരവാദപരമായ പ്രസ്താവനകളാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി കുറ്റപ്പെടുത്തി. പ്രധാനപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം ശൂന്യവേള ദുരുപയോഗം ചെയ്യുകയാണെന്നും ജയ്റ്റ്ലി അഭിപ്രായപ്പെട്ടു. എന്നാല്‍ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. എന്തുകൊണ്ടാണ് മോദി സര്‍ക്കാര്‍ നോട്ട് നിരോധിച്ചതെന്ന് ഇപ്പോള്‍ മനസിലായെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു. രണ്ട് വലുപ്പത്തിലും രണ്ട് ഡിസൈനിലും റിസര്‍വ്ബാങ്ക് നോട്ടുകള്‍ ഇറക്കിയിരിക്കുന്നതായാണ് ആരോപണമെന്നും വളരെ ഗൗരവമുള്ള കാര്യമാണ് സിബല്‍ പറയുന്നത് എന്നും പറഞ്ഞുകൊണ്ട് പിന്തുണയുമായി തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡെറിക് ഓബ്രിയന് രംഗത്തെത്തി.