ഒരാഴ്ച മുന്‍പാണ് കുട്ടിയെ കാണാതാകുന്നത്
കാസര്‍ഗോഡ് പാണത്തൂരില്‍ നിന്നു കാണാതായ നാലു വയസുകാരിയുടെ മൃതദേഹം പുഴയില്‍ നിന്നും കിട്ടി. പുഴയില്‍ നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കിട്ടിയത്. ഒരാഴ്ച മുന്‍പാണ് കുട്ടിയെ കാണാതായത്. മൃതദേഹം കുട്ടിയുടേതു തന്നെയാണെന്നു സ്ഥിരീകരിച്ചു.
ബാപ്പുങ്കയം കോളനിയിലെ ഇബ്രാഹിം ഹസീന ദമ്പതികളുടെ മകളായ സന ഫാത്തിമയെ കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് വീടിനു മുമ്പില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കാണാതാകുന്നത്. വീടിനു മുന്നില്‍ വെള്ളമൊഴികി പോകുന്ന ഒരു കുഴലില്‍ കുട്ടി വീണുപോയതാണ് അപകടകാരണം. പൊലീസ് ആദ്യം മുതല്‍ ഈ സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിയാത്തത് മറ്റു പല ഊഹാപോങ്ങള്ക്കും വഴിവച്ചിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്നടക്കം പലവിധ പ്രചരണങ്ങളും നടന്നിരുന്നു.