UPDATES

സല്‍മാന്‍ ഖാന് അഞ്ചു വര്‍ഷം തടവ്

അഴിമുഖം പ്രതിനിധി 

റോഡരികില്‍ കിടന്നുറങ്ങിയ ആളെ മദ്യപിച്ച് വാഹനമോടിച്ച് ഇടിച്ചു കൊന്ന കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചു. മുംബയ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ താരം കുറ്റക്കാരനാണെന്ന് കോടതി ഇന്ന് രാവിലെ പറഞ്ഞിരുന്നു.

സല്‍മാന്‍ ഖാന്‍ മദ്യപിച്ച് അമിത വേഗതയില്‍ വാഹനമോടിച്ചതാണ് അപകട കാരണമായതെന്ന പ്രോസിക്യൂഷന്റെ വാദത്തെ കോടതി അംഗീകരിച്ചു. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കുള്ള ശിക്ഷയാണ് സല്‍മാന്‍ ഖാന് കോടതി വിധിച്ചത്. പത്തുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് സല്‍മാന്‍ ഖാനെതിരെ ചുമത്തിയിരുന്നത്.

ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് രണ്ടുമാസം തടവും 500 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. സല്‍മാന്‍ ഖാന്‍ നാളെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. സല്‍മാന്‍ 19 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കിയിട്ടുണ്ടെന്നും കോടതി ആവശ്യപ്പെടുന്ന നഷ്ട പരിഹാര തുക നല്‍കാമെന്നും താരത്തിന്റെ അഭിഭാഷകന്‍ കോടതിയോട് പറഞ്ഞിരുന്നുവെങ്കിലും കൂടുതല്‍ പിഴ നല്‍കേണ്ടതില്ലെന്ന് കോടതി പറഞ്ഞു.

സല്‍മാന്‍ ഖാനെ മുംബയിലെ ആര്‍തര്‍ റോഡിലെ ജയിലില്‍ പ്രവേശിപ്പിക്കും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍